പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒളവണ്ണ ഗവണ്മെന്റ് എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു.
നേരത്തെ എംഎല്‍എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 70 ലക്ഷം രൂപ ചെലവില്‍ കെട്ടിട നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ് 2018 ലെ വന്‍ പ്രളയമുണ്ടായത്. ഇതോടെ കെട്ടിടത്തിന്റെ എസ്റ്റിമേറ്റില്‍ വരുത്തേണ്ട മാറ്റം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ 40 ലക്ഷം രൂപയുടെ പുതിയ ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതൊന്നും എംഎല്‍എ പറഞ്ഞു.