എറണാകുളം: വരാപ്പുഴ മണ്ണംതുരുത്തില്‍ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുള്ള മകനുമാണ് മരിച്ചത്. കുഞ്ഞിനെ കൊന്നശേഷം ഷെരീഫ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
മൂന്നാഴ്ചയ്ക്ക് മുമ്പാണ് ഇരുവരും വരാപ്പുഴയില്‍ എത്തുന്നത്. തുടര്‍ന്ന് വാടകവീട്ടില്‍ താമസിച്ച് വരുകയായിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വരാപ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

