kerala

കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം വൃത്തിഹീനം; കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം.ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളിലെ വൃത്തിഹീനമായ സാഹചര്യത്തെയും ശരിയായ പരിപാലനം ഇല്ലായ്മയെയും കുറിച്ച് പരിശോധിക്കാന്‍ .ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ചെയർമാൻ & മാനേജിംഗ് ഡയറക്ടർ കെഎസ്ആർടിസിയുടെ ചില ഡിപ്പോകൾ സന്ദർശിക്കുകയും അവിടങ്ങളിലെ ശൗചാലയങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നുള്ളത് ബോധ്യപ്പെടുകയുമുണ്ടായി. കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ല എന്നതാണ് ബോധ്യപ്പെട്ടത്.യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സി എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.വരും ദിവസങ്ങളിൽ കെഎസ്ആർടിസി ബസ്റ്റാൻഡുകളിൽ വൃത്തിയും ശുദ്ധിയും ഉള്ള സാഹചര്യം നിലനിർത്തുന്നത് പരിശോധിച്ച് വിലയിരുത്തുന്നതിനായി യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഹൗസ് കീപ്പിംഗ് കമ്മിറ്റികൾ രൂപീകരിച്ച് റിപ്പോർട്ട് നൽകുവാനും ഉള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!