National News

വിജയ് മല്യയെയോ നീരവ് മോദിയെയോ പോലെ രാജ്യത്തെ പറ്റിച്ച് കടന്നുകളഞ്ഞ കോര്‍പ്പറേറ്റുകളല്ല, സാധാരണ കര്‍ഷകരാണ്; ഡല്‍ഹി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിനെതിരെ അമരീന്ദര്‍ സിംഗ്

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായതിന്റെ പേരില്‍ സമരം ചെയ്ത കര്‍ഷക നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. രാജ്യത്തെ പറ്റിച്ച് കോടിക്കണക്കിന് രൂപ കൊള്ളയടിച്ചശേഷം കടന്നുകളഞ്ഞ വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി എന്നിവരെപ്പോലെ കോര്‍പ്പറേറ്റുകളല്ല. അവര്‍ ചെറുകിട കര്‍ഷകരാണ്. തീര്‍ത്തും തെറ്റായ കാര്യമാണ് അവര്‍ക്കെതിരെ നടന്നിരിക്കുന്നത്. എത്രയുംവേഗം നേതാക്കള്‍ക്കെതിരായ നോട്ടീസ് പിന്‍വലിക്കണമെന്നും അമരീന്ദര്‍ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

അവര്‍ എവിടെ നിന്നാണ് ഒഴിഞ്ഞുപോകേണ്ടത്? ഭൂരിഭാഗവും വളരെ കുറച്ച് ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. രാജ്യത്തെ പറ്റിച്ച് കോടിക്കണക്കിനു രൂപ കൊള്ളയടിച്ചശേഷം പലായനം ചെയ്ത വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി എന്നിവരെപ്പോലുള്ള വമ്പന്‍ കോര്‍പ്പറേറ്റുകളല്ല അവര്‍. അവരെയൊക്കെ തടയാന്‍ പരാജയപ്പെട്ട നിങ്ങള്‍ അതിജീവനത്തിനായി പോരാടുന്ന ചെറിയ കര്‍ഷകരെ ലക്ഷ്യംവെക്കുന്നു. ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം പൊലീസിനോട് നിര്‍ദേശിക്കണം-അമരീന്ദര്‍ പറഞ്ഞു.

റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ചിനിടെ ഡല്‍ഹിയിലും ചെങ്കോട്ടയിലും ഐടിഒയിലും ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷക നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. രാകേഷ് തികായത്, യോഗേന്ദ്ര യാദവ്, ബല്‍ബിര്‍ സിംഗ് രജെവാല്‍, ദര്‍ശന്‍ പാല്‍, രാജേന്ദ്രര്‍ സിംഗ്, ഭൂട്ടാ സിംഗ്, ജോഗീന്ദര്‍ സിംഗ് എന്നീ നേതാക്കളെ പ്രതിചേര്‍ത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!