
വെല്ലുവിളികൾ രാജ്യത്തെ തടയില്ലെന്നും ദരിദ്രർക്ക് ആശ്വാസമായി നിരവധി നടപടികളെടുത്തെന്നും രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു തുടക്കമിട്ട് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാർഷിക നിയമങ്ങളെ നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി ന്യായീകരിച്ചു. നിയമങ്ങൾ കർഷകർക്ക് പുതിയ സംവിധാനങ്ങളും അവകാശങ്ങളും നൽകുന്നുവെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. നിലവിലുള്ള അവകാശങ്ങൾ പുതിയ നിയമങ്ങൾ ഇല്ലാതാക്കുന്നില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.
https://twitter.com/ANI/status/1355028937781334016?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1355028937781334016%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F01%2F29%2Fbudget-session-of-parliament-begins-today.html
കോവിഡും ഭൂചലനങ്ങളും പ്രളയവും സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെയുള്ള വെല്ലുവിളികളാണു രാജ്യം നേരിട്ടത്. കർഷകരുടെ ജീവിതം മെച്ചപ്പെടുത്തലാണ് ആത്മനിർഭരതയുടെ ലക്ഷ്യം. കാർഷിക മേഖലയുടെ ആധുനികവൽക്കരണം ത്വരിതപ്പെടുത്തി. ചെറുകിട കർഷകരുടെ ക്ഷേമത്തിൽ ശ്രദ്ധിക്കുകയാണ് ഇപ്പോൾ വേണ്ടത്. വിളകൾക്കു ന്യായവില ഉറപ്പാക്കും.
കോവിഡ് മുക്തരുടെ എണ്ണം കൂടി, രോഗികളുടെ എണ്ണം കുറഞ്ഞു. ലക്ഷക്കണക്കിനു പൗരന്മാരുടെ ജീവിതം രക്ഷിക്കാൻ സർക്കാർ സ്വീകരിച്ച സമയോചിതമായ നടപടികളിൽ തൃപ്തനാണ്. ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയാണ് രാജ്യത്തു നടക്കുന്നത്. രണ്ടു വാക്സീനുകളും ഇന്ത്യയാണ് നിർമിച്ചത്– രാഷ്ട്രപതി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിലെ അപമാനകരമായ സംഭവങ്ങൾ ഉണ്ടായി. റിപ്പബ്ലിക് ദിനത്തെയും ദേശീയ പതാകയെയും അപമാനിച്ചു. അഭിപ്രായം സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന, രാജ്യത്തെ നിയമങ്ങളെയും ചട്ടങ്ങളെയും ഗൗരവത്തോടെ പിന്തുടരണമെന്നും വിവരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
— DD News (@DDNewslive) January 19, 2021
സ്വയംപര്യാപ്ത ഇന്ത്യ എന്നതാണ് നമ്മുടെ മുദ്രാവാക്യം. കാർഷിക മേഖലയുടെ ആധുനികവൽകരണം വേഗത്തിലാക്കി. ചെറുകിട കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിക്കണം. വിലകൾക്ക് ന്യായവില ഉറപ്പാക്കും. ചെറുകിട, നാമമാത്ര കര്‍ഷകരും സര്‍ക്കാറിന്റെ മുന്‍ഗണനയിലുണ്ട്. അത്തരം കര്‍ഷകരെ സഹായിക്കുന്നതിനായി പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലൂടെ 1,13,000 കോടി രൂപ അക്കൗണ്ടുകളിലേക്ക് എത്തിച്ചു.

