National

രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ല; മകന്‍ അമ്മയെ കൊലപ്പെടുത്തി

താനെ: മഹാരാഷ്ട്ര താനെ ജില്ലയിലെ മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന കാരണത്താല്‍ ആണ് അമ്മയെ മകന്‍ കൊലപ്പെടുത്തിയത്. 55കാരിയെയാണ് കൊലപ്പെടുത്തിയത്.കുടുംബ പ്രശ്‌നങ്ങളെ ചൊല്ലി അമ്മയും മകനും സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു.

ഞായറാഴ്ച മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. കോപാകുലനായ മകന്‍ അമ്മയെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് അവര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ചെന്നും ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!