ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സ്‌പ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ആറുമാസകാലാവധിയുളള ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് സ്‌പ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത ബി.ടെക്/ബി.ഇ/എം.ഇ/എം.ടെക്/ബി.എസ്.സി/ബി.സി.എ/എം.സി.എ ഇവയില്‍ ഏതെങ്കിലും ഒരു കോഴ്‌സ് പഠിച്ചവര്‍ക്കും മേല്പറഞ്ഞ കോഴ്‌സില്‍ പഠിച്ച് വിജയം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫാമും കോളേജില്‍ നിന്ന് ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളില്‍ സെപ്തംബര്‍ മൂന്നിനകം അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) അതാത് സെന്ററുകളില്‍ നേരിട്ടോ സ്ഥാപന മേധാവിയുടെ പേരില്‍ എടുത്ത ഡി.ഡി ആയോ അയയ്ക്കാം. ഫോണ്‍ – 0495 2765154, 2768320.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചുസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ആരംഭിക്കുന്ന ആറുമാസകാലാവധിയുളള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രവേശനയോഗ്യത പ്ലസ് ടു പരീക്ഷയില്‍ വിജയം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ഐ.എച്ച്.ആര്‍.ഡി വെബ് സൈറ്റില്‍ (www.ihrd.ac.in) നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫാമും കോളേജില്‍ നിന്ന് ലഭിക്കും. അപേക്ഷ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും രജിസ്ട്രേഷന്‍ ഫീസും സഹിതം ബന്ധപ്പെട്ട ട്രെയിനിംഗ് സെന്ററുകളില്‍ സെപ്തംബര്‍ മൂന്നിനകം അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 100 രൂപ) അതാത് സെന്ററുകളില്‍ നേരിട്ടോ സ്ഥാപന മേധാവിയുടെ പേരില്‍ എടുത്ത ഡി.ഡി ആയോ അയയ്ക്കാം. ഫോണ്‍ – 0495 2765154, 2768320. വോട്ടര്‍പട്ടിക പുതുക്കലും ബൂത്ത് പുനഃക്രമീകരണം: പരിശീലന പരിപാടി
01.01.2020 യോഗ്യതാ തിയ്യതിയായി നിശ്ചയിച്ചുകൊണ്ടുള്ള സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലും ബൂത്ത് പുനഃക്രമീകരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നതുമായി ബന്ധപ്പെട്ട് ബൂത്ത് ലെവല് ഓഫീസര്‍മാര്‍ക്കുള്ള പരിശീലന പരിപാടി ആഗസ്ത് 29, 30, 31 തിയ്യതികളിലായി സിവില്‍സ്റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ്ഹാളില്‍ സംഘടിപ്പിക്കുന്നതാണെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു. മണ്ഡലം, തീയതി, സ്ഥലം എന്നീ ക്രമത്തില്‍ : എലത്തൂര്‍ മണ്ഡലം 29ന് രാവിലെ 11.00 മുതല് 12.30 വരെ, കോഴിക്കോട് നോര്ത്ത് മണ്ഡലം – 29ന് ഉച്ചയ്ക്ക് 2.30 മുതല് 4.00 വരെ, കോഴിക്കോട് സൌത്ത് മണ്ഡലം – 30ന് രാവിലെ 11.00 മുതല് 12.30 വരെ, ബേപ്പൂര് മണ്ഡലം – 30ന് ഉച്ചയ്ക്ക് 2.30 മുതല് 4.00 വരെ, കുന്ദമംഗലം മണ്ഡലം- 31 ന് രാവിലെ 11.00 മുതല് 12.30 വരെ. മുന്‍പ് പരിശീലനം ലഭിച്ചിട്ടില്ലാത്തതും പുതുതായി വന്നവരുമായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് 31ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രത്യേകം പരിശീലനവും ഉണ്ടായിരിക്കും. മുഴുവന്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരും പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടതാണെന്ന് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറായ കോഴിക്കോട് തഹസില്‍ദാര്‍ ഇ.അനിതകുമാരി അറിയിച്ചു.
ഹൈസ്‌കൂള്‍ അസിസ്റ്റന്റ് അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഫിസിക്കല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 227/2016) തസ്തികയുടെ അഭിമുഖം (ആദ്യ ഘട്ടം) സെപ്തംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുന്നതാണെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല
യൂ പി സ്‌കൂള്‍ അസിസ്റ്റന്റ്് അഭിമുഖം
കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ്് (മലയാളം) കാറ്റഗറി നമ്പര്‍ (386/ 2014) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഭിന്നശേഷി (hearing impairement) വിഭാഗത്തില്‍ കൂട്ടിച്ചേര്‍ക്കല്‍ വിജ്്ഞാപനം വഴി ഉള്‍പ്പെടുത്തിയ ഒരു ഉദ്യോഗാര്‍ത്ഥിയുടെ അഭിമുഖം ആ്ഗസ്്റ്റ്് 30 ന്് തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ അഡ്്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥിക്ക് വ്യക്തിഗത ഇന്റര്‍വ്യു മെമ്മോ അയയ്ക്കില്ല
വാഹന ടെണ്ടര്‍ ക്ഷണിച്ചുവനിതാശിശു വികസന വകുപ്പിന് കീഴിലെ ഐ.സി.ഡി.എസ് തുണേരി പ്രോജക്ടിന്റെ ഉപയോഗത്തിനായി 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് വാഹനം /ജീപ്പ്/വാടയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എടുത്തുപയോഗിക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് റീടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. ഫോണ്‍ – 0496 2555225.
വാഹന ടെണ്ടര്‍ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന്റെ കീഴിലെ പന്തലായനി അഡീഷണല്‍ (കൊയിലാണ്ടി) ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് സെപ്തംബര്‍ മുതല്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കരാര്‍ വ്യവസ്ഥയില്‍ കാര്‍, ജീപ്പ് വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29 ന് രണ്ട് മണി വരെ. ഫോണ്‍ – 0496 2621190.
പി.എസ്.സി കോച്ചിങ്ങ് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്, നന്‍മണ്ട, കക്കട്ടില്‍ എന്നീ സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ കേന്ദ്രങ്ങളില്‍ പി.എസ്.സി കോച്ചിങ്ങ് ആരംഭിക്കുന്നു. എല്‍.ഡി. ക്ലാര്‍ക്ക്, അസിസ്റ്റന്റ് ഗ്രേഡ് എക്‌സാമിനേഷന്‍ തുടങ്ങി വിവിധ പി.എസ്.സി. റിക്രൂട്ടിങ്ങിനുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനമാണ് ജില്ലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ദിവസം നാല് മണിക്കൂര്‍വീതം ക്ലാസ്സുകളും മാതൃകാ പരീക്ഷകളും ഉണ്ടാകും. കറന്റ് അഫയേഴ്‌സ്, ജനറല്‍നോളജ്, ന്യൂമറിക്കല്‍ എബിലിറ്റി, ജനറല്‍ ഇംഗ്ലീഷ്, റീസനിങ്ങ് & മെന്റല്‍ എബിലിറ്റി, ഇന്റര്‍വ്യൂ സ്‌കില്‍, പേഴ്‌സനാലിറ്റി ഡവലപ്‌മെന്റ് തുടങ്ങിയ മുഴുവന്‍ വിഷയങ്ങളും ഉള്‍പ്പെട്ടതാണ് സിലബസ്. 7000 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് 5 മാസ ഗഡുക്കളായി അടക്കാം. ഗ്രാമ പഞ്ചായത്തുകളില്‍നിന്ന് ഗ്രാമസഭാ അംഗീകാരത്തോടെ അപേക്ഷിക്കുന്ന പട്ടികജാതി വിഭാഗക്കാര്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രോജക്റ്റ് പ്രകാരം പരിശീലനം സൗജന്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ മറ്റുള്ളവര്‍ക്ക് 50 ശതമാനം ഫീസ് ആനുകൂല്യം നല്‍കും. പ്രവേശനഫീസ് 1000 രൂപ മാസംപ്രതി 500 രൂപ വീതം (5 മാസം). താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ അഞ്ചിനകം പേര്, വിലാസം, ഫോണ്‍നമ്പര്‍, താല്‍പര്യമുള്ള പഠനകേന്ദ്രം (കോഴിക്കോട്, നന്‍മണ്ട, കക്കട്ടില്‍) എന്നീ വിവരങ്ങള്‍ വെള്ള കടലാസില്‍ എഴുതി ഡയറക്റ്റര്‍, സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍, സിവില്‍സ്റ്റേഷന്‍ പി.ഒ, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2370026, 8891370026.
ടെലിവിഷന്‍ ജേര്‍ണലിസം : കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു കേരളസര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിന്റെ 2019 -2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അവസാന വര്‍ഷ ഡിഗ്രി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് ജേര്‍ണലിസം, ഓണ്‍ലൈന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാ#ം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷാ ഫോം ലഭിക്കും. ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ ആരംഭിക്കും. കേരള സ്റ്റേറ്റ് ഇലക്‌ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 200 രൂപയുടെ ഡിഡി സഹിതം പൂരിപ്പിച്ച അപേക്ഷ സെപ്റ്റംബര്‍ 30 നകം സെന്ററില്‍ ലഭിക്കണം .വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, െ ഫ്‌ലോര്‍, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍ , വിമന്‍സ് കോളേജ് റോഡ് , വഴുതക്കാട്, തിരുവനന്തപുരം, 695014. ഫോണ്‍ : 8137969292.നിയമസഭാ സമിതി തെളിവെടുപ്പ് 29 ന്
സര്‍ഫേസി ആക്ട് പ്രകാരം എടുത്തിട്ടുള്ള നടപടികള്‍ മൂലം സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള അവസ്ഥാ വിശേഷങ്ങളെ കുറിച്ച് പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച എസ് ശര്‍മ്മ എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം ആഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ പൊതുജനങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുത്ത് പരാതികളും നിര്‍ദേശങ്ങളും അറിയിക്കാമെന്ന് കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04972 700231.