മുടി വളരാൻ നമ്മൾ ഉപയോഗിക്കുന്ന കറ്റാർ വാഴ മുഖകാന്തി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. കറ്റാര്‍ വാഴ കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മുറിവുണങ്ങുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് കറ്റാര്‍ വാഴ. ഇതില്‍ മുറിവ് ഉണക്കുന്നതിനുള്ള പ്രത്യേക കഴിവാണ് ഉള്ളത്.
ചർമ്മത്തിൽ മുറിവ് മൂലമുണ്ടാകുന്ന പാട് ഇല്ലാതാക്കാനും കറ്റാർ വാഴ ഏറെ സഹായകരമാണ്. ചര്‍മ്മത്തിന് ഫ്രഷ്‌നസ് നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാര്‍ വാഴ. ഇത് ചര്‍മ്മത്തിന് സൂര്യപ്രകാശത്തില്‍ നിന്നും ഉണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്.
അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കറ്റാര്‍ വാഴ വളരെ മികച്ചതാണ്. മുഖത്തെ കറുത്തപാടുകൾ മാറാൻ നല്ലതാണ് കറ്റാർവാഴ ജെൽ. കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു.