Kerala

സ്വർണക്കടത്ത് കേസ്സ് മുഖ്യമന്ത്രി രാജിവെക്കുക കുന്ദമംഗലത്ത് ബി ജെ പിയുടെ നിൽപ്പ് സമരം

കുന്ദമംഗലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് ബി ജെ പി കുന്ദമംഗലം നടത്തിയ നിൽപ്പ് സമരം ബി ജെ പി കോഴിക്കോട് ജില്ല സെക്രട്ടറി തളത്തിൽ ചക്രായുധൻ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം എം എൽ എ പി ടി എ റഹീമിന്റെയും കൊടുവള്ളി എം എൽ എ കാരാട്ട് റസാഖിന്റേയും നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.ഒ ബി സി മോർച്ച ജില്ലാ ട്രഷറർ കെ സി രാജൻ, കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ കെ പി ഗണേശൻ, യുവമോർച്ച കുന്നമംഗലം ഏരിയാ അദ്ധ്യക്ഷൻ കെ വി യദു രാജ് എന്നിവർ സംസാരിച്ചു. കുന്നമംഗലം ഏരിയാ പ്രസിഡണ്ട് വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കളരിക്കണ്ടി ഏരിയാ പ്രസിഡണ്ട് കെ ഷാജികുമാർ സ്വാഗതവും ഏരിയാ ജനറൽ സെക്രട്ടറി എം ജി വിനോദ് നന്ദിയും രേഖപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!