Kerala News

ബോർഡ് യോഗത്തിൽ തള്ളിക്കയറിയവർക്ക് കുറ്റപത്രമില്ല; അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി

കെ എസ് ഇ ബി യിലെ അച്ചടക്ക നടപടികൾ തടഞ്ഞ് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ കുട്ടി. ബോർഡ് യോഗത്തിൽ തള്ളിക്കയറി പ്രതിഷേധിച്ച 19 പേർക്കെതിരെ കുറ്റപത്രം തയാറാക്കി നൽകാനിരിക്കെ കുറ്റപത്രം നല്കരുതെന്നാണ് മന്ത്രി ഉത്തരവിട്ടത്.

അതേ സമയം, ബോർഡിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ മുന്‍നിശ്ചയിച്ച സമരവുമായി മുന്നോട്ട് പോകുമെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.
എസ്മ പ്രയോഗിച്ചാലും സമരത്തെ ബാധിക്കില്ലെന്നും പറഞ്ഞു . സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടും സ്ഥലംമാറ്റിക്കൊണ്ടുമുള്ള ഉത്തരവ് നേതാക്കള്‍ കൈപ്പറ്റി. നിയമ വിദഗ്ധരുമായി ആലോചിച്ചായിരിക്കും തുടര്‍നീക്കങ്ങളെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍ പറഞ്ഞു.

ആ ഒരാഴ്ച ഇന്ന് പൂര്‍ത്തിയാകുന്നു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോയിയേഷന്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല. മന്ത്രി എം.എം.മണിയുടെ കാലത്ത് അഡിഷന്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ജി.സുരേഷ് കുമാര്‍ വൈദ്യുതി ബോര്‍ഡിന്റെ വാഹനം ദുരുപയോഗിച്ചുവെന്ന് കാട്ടി ആറേമുക്കാല്‍ ലക്ഷം രൂപ അടയ്ക്കണമെന്ന് നോട്ടിസിന് നിയമവിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കാനാണ് അസോസിയേഷന്റെ തീരുമാനം.

.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!