Sports

600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്റേഴ്‌സണ്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്റേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് നേട്ടമാണ് ആന്റേഴ്‌സണ്‍ സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്സണ്‍ 600 വിക്കറ്റ് എന്ന നേട്ടം കൈക്കലാക്കിയത്.

156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. നേരത്തേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറെന്ന റെക്കോഡ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലായിരുന്നു. 563 വിക്കറ്റുകളായിരുന്നു അദ്ദേഹം നേടിയത്. ഈ റെക്കോഡ് 2018-ല്‍ ഇന്ത്യക്കെതിരേ നടന്ന ഓവല്‍ ടെസ്റ്റില്‍ ആന്‍ഡേഴ്‌സണ്‍ മറികടന്നിരുന്നു.

600 വിക്കറ്റ് നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം ബൗളറാണ് ആന്‍ഡേസണ്‍. ഇതിന് മുമ്പ് സ്പിന്നര്‍മാരായ മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവരാണ് 600 വിക്കറ്റ് നേടിയിട്ടുള്ളത്. 800 വിക്കറ്റുകളാണ് ലങ്കന്‍ താരമായിരുന്ന മുരളീധരന്റെ അക്കൗണ്ടിലുള്ളത്. ഓസീസിന്റെ മുന്‍താരം വോണ്‍ വീഴ്ത്തിയത് 708 ടെസ്റ്റ് വിക്കറ്റുകളാണ്. അനില്‍ കുംബ്ലെ 619 വിക്കറ്റ് നേടിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!