600 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളര്‍; ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്റേഴ്‌സണ്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്റേഴ്‌സണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റുകള്‍ നേടുന്ന ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ബൗളറെന്ന റെക്കോര്‍ഡ് നേട്ടമാണ് ആന്റേഴ്‌സണ്‍ സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിയെ പുറത്താക്കിയതോടെയാണ് ആന്‍ഡേഴ്സണ്‍ 600 വിക്കറ്റ് എന്ന നേട്ടം കൈക്കലാക്കിയത്. 156 ടെസ്റ്റുകളില്‍ നിന്നാണ് ആന്‍ഡേഴ്‌സന്‍ 600 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. നേരത്തേ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ഫാസ്റ്റ് ബൗളറെന്ന റെക്കോഡ് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലായിരുന്നു. 563 […]
