News

2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസര്‍വ് ബാങ്ക്

രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസര്‍വ് ബാങ്ക്. രാജ്യത്ത് നോട്ട് നിരോധനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ആഘോഷപൂര്‍വം പുറത്തിറക്കിയ നോട്ടാണ് അച്ചടി നിര്‍ത്തിയത്. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019 ല്‍ ഇത് മുപ്പത്തി രണ്ടായിരത്തി 910 ലക്ഷവും. എന്നാല്‍ 2019-2020 സാമ്ബത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒറ്റ നോട്ടുകള്‍ പോലും അടിച്ചിട്ടില്ലെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ആളുകള്‍ ആവശ്യപ്പെടുന്ന നോട്ടുകള്‍ കൂടുതല്‍ അച്ചടിക്കാനാണ് തീരുമാനം. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ താത്പര്യപ്പെടുന്ന നോട്ടുകള്‍ ഏതെന്ന് കണ്ടെത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!