അനധികൃതമായി കൈവശം വെച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ വനം വകുപ്പ് പിടികൂടി. കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡിവിഷൻ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊമ്പുകൾ പിടികൂടിയത്. പോക്സോ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന ധന മഹേഷ് എന്ന വ്യക്തി വാടകക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ കണ്ടെത്തിയത്. കൊമ്പുകൾ കൂടാതെ പവിഴപ്പുറ്റും , നാടൻ തോക്കിന്റെ ഭാഗങ്ങളും കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗം പിടികൂടിയിട്ടുണ്ട്. വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരം വന്യ ജീവികളുടെ ശരീര ഭാഗങ്ങൾ കൈവശം വെക്കുന്നത് കുറ്റകരവും ശിക്ഷാർഹവും ആണ്. കേസ് തുടരന്വേഷണത്തിനായി താമരശ്ശേരി റേഞ്ച് ഓഫീസിലേക്ക് കൈ മാറി. കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്ററ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്ററ് ഓഫീസർ എബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ ആസിഫ്, സി മുഹമ്മദ് അസ്‌ലം, ശ്രീനാഥ് കെ വി, ഡ്രൈവർ ജിജീഷ് ടി കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അനധികൃതമായി കൈവശം വെച്ച മലമാനിന്റെയും കാട്ടുപോത്തിന്റെയും കൊമ്പുകൾ പിടികൂടി വനം വകുപ്പ്

