പത്തനംതിട്ട∙ ആറന്മുളയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. എരുമക്കാട് ഗുരുക്കൻകുന്ന് സർക്കാർ എൽപി സ്കൂൾ അധ്യാപകൻ ബിനോജിനെതിരെയാണു കേസ്. ഹോം വർക്ക് ചെയ്യാത്തതിനു മൂന്നാം ക്ലാസുകാരിയെ ചൂരൽ കൊണ്ട് അടിച്ചുവെന്നാണു പരാതി. പരുക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോം വർക്ക് ചെയ്തില്ല; മൂന്നാം ക്ലാസുകാരിക്ക് ചൂരൽ കൊണ്ടടി: അധ്യാപകൻ അറസ്റ്റിൽ

