തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ ബ്ലേഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ലെന്നും ലാത്തിയും തോക്കും ഉള്ള അവര്‍ക്ക് എന്തിനാണ് ബ്ലേഡ് എന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകള്‍ അറുത്ത് മാറ്റിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന ഭാരവാഹികള്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
എസ്എഫ്ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല; 10 പേര്‍ക്കെതിരെ കേസ്

