Trending

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കോവിഡ്. തുടര്‍ച്ചയായി 7ാം ദിവസവും രോഗികള്‍ നൂറ് കന്നു. 53 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്. രോഗികളില്‍ 84 പേരും വിദേശത്ത് നിന്ന വന്നവരകാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. സമ്പര്‍ക്കത്തിലൂടെ 6 പേര്‍ക്കും രോഗം പിടിപെട്ടു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍ഗോഡ് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2,

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍ഗോഡ് 8.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 3726 ആയി. 1761 പേര്‍ ചികിൽസയിലുണ്ട്.  159616 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 2349 പേർ ആശുപത്രികളിൽ. ഇന്ന് 344 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ  156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ട് 113.

ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുകയാണ്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ എന്ന തരത്തിലേക്ക് എത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 41944  സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 40302 സാമ്പിളുകള്‍ നെഗറ്റീവ് ആണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 113 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!