പന്തീര്‍പാടത്ത് യാദര്‍ശികമായി കിണറില്‍ വീണ സഹോദരനെ രക്ഷപ്പെടുത്തിയ മുഹമ്മദ് ഷാഫി പ്രവീണ്‍ എന്നിവരെ പന്തീര്‍പാടം പൗരവലി അനുമോദിച്ചു. ശ്വാസം കിട്ടാന്‍ പ്രയാസപെടുന്ന കിണറില്‍ സ്വന്തം ജീവന് പോലും വകവെക്കാതെ ആണ് ജീവന് രക്ഷിച്ചത്. ഖാലിദ് കിളിമുണ്ട ഉപഹാരം നല്കി. കെ മധു സൂധനന്‍ അധ്യക്ഷത വഹിച്ചു. ഒ സലീം, കെ പി ഗണേശന്, പി മൊയ്തീന് ഹാജി, വാസു വരുവന് പടിക്കല്‍, കോയമു.കെ കെ മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു.