kerala Kerala kerala politics

വിദ്യാഭ്യാസ അടിസ്ഥാന സൗകര്യവികസനത്തിന് 1,427 കോടി നിക്ഷേപിച്ചു: വി.ശിവന്‍കുട്ടി

കഴിഞ്ഞ എട്ടര വര്‍ഷത്തിനിടയില്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി വഴി 1,427 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. അരുവിക്കര മണ്ഡലത്തിലെ കടുക്കാക്കുന്ന്, പനയ്ക്കോട്, കുളപ്പട സ്‌കൂളുകളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ നിക്ഷേപം കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ പഠനാന്തരീക്ഷങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 5 കോടി വിലമതിക്കുന്ന 141 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 139 എണ്ണം പൂര്‍ത്തിയായി. 3 കോടിയുടെ 386 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 179 കെട്ടിടങ്ങളും ഒരു കോടിയുടെ 446 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 195 എണ്ണവും ഇതിനകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു.

ആകെ 973 സ്‌കൂള്‍ കെട്ടിടങ്ങള്‍ അനുവദിച്ചതില്‍ 513 എണ്ണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണ്. ഓരോ കുട്ടിക്കും അവരുടെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള അവസരം ലഭിക്കണം എന്നതാണ് നമ്മുടെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.20 കോടിരൂപ ചെലവഴിച്ചാണ് തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കടുക്കാക്കുന്ന് ഗവ.എല്‍.പി സ്‌കൂളില്‍ ഇരുനില കെട്ടിടം നിര്‍മ്മിച്ചത്.

നവതിയുടെ നിറവിലേക്ക് കടക്കുന്ന പനയ്ക്കോട് വി.കെ കാണി ഗവ.ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ബഹുനില മന്ദിരത്തിന് കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി 30 ലക്ഷം രൂപയാണ് അനുവദിച്ചത്. കിലയുടെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ഇ-ലൈബ്രറിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2022-23 വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ചെലവഴിച്ചാണ് കുളപ്പട ഗവ.എല്‍.പി സ്‌കൂളില്‍ പുതിയ ബഹുനില മന്ദിരം നിര്‍മ്മിച്ചത്.

മൂന്ന് വിദ്യാലയങ്ങളുടേയും അങ്കണങ്ങളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷ്, ഉഴമലയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.ആര്‍ ഗിരീഷ്, കില റീജിയണല്‍ മാനേജര്‍ ഹൈറുന്നീസ.എ, ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, അംഗങ്ങള്‍, സ്‌കൂള്‍ അധികൃതര്‍, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!