National

സിഖ് വിരുദ്ധ കലാപം: കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ

ന്യൂഡല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ. ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയാണ് വിധി പ്രസ്താവിച്ചത്. 1984 നവംബര്‍ 1 ന് കലാപത്തില്‍ ജസ്വന്ത് സിങ്, മകന്‍ തരുണ്‍ദീപ് സിങ് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.

ജീവപര്യന്തം തടവിന് പുറമേ, കലാപമുണ്ടാക്കിയതിന് സെക്ഷന്‍ 147 പ്രകാരം രണ്ട് വര്‍ഷവും, കലാപത്തിനായി മാരകായുധങ്ങള്‍ ഉപയോഗിച്ചതിന് മൂന്ന് വര്‍ഷം തടവും പിഴയും, മരണമോ ഗുരുതരമായ നാശനഷ്ടമോ വരുത്തിവയ്ക്കാന്‍ ഉദ്ദേശിച്ചുള്ള കുറ്റകരമായ നരഹത്യയ്ക്ക് സെക്ഷന്‍ 308 പ്രകാരം ഏഴ് വര്‍ഷം തടവും റോസ് അവന്യൂ കോടതി വിധിച്ചിട്ടുണ്ട്.

1984 നവംബര്‍ 1 ന് ഡല്‍ഹിയിലെ സരസ്വതി വിഹാര്‍ പ്രദേശത്ത് ജസ്വന്ത് സിങ്ങും മകന്‍ തരുണ്‍ദീപ് സിങും കൊല്ലപ്പെടാന്‍ ഇടയാക്കിയ കലാപത്തിന് പ്രേരിപ്പിച്ചതിലും ജനക്കൂട്ടത്തെ ഇളക്കിവിട്ടതിലും സജ്ജന്‍കുമാറിന് പങ്കുണ്ടെന്ന് വ്യക്തമായതായി കോടതി പറഞ്ഞു. കലാപത്തിനിടെ സിഖുകാരുടെ വസ്തുവകകള്‍ വ്യാപകമായി കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!