
പി.വി അൻവറിന്റെ ഇടപെടലിൽ ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെ അൻവറിനെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്.
ചുങ്കത്തറയിലെ വിജയം നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ ആണെന്നും വി.എസ് ജോയ് പറഞ്ഞു. പി.വി അൻവറിനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
യുഡിഎഫിന്റെ അവിശ്വാസപ്രമേയം പാസായതോടെയാണ് ചുങ്കത്തറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായത്. അൻവറിന്റെ രോമം തൊടാൻ സമ്മതിക്കില്ല എന്നും ജോയ് പറഞ്ഞു. എന്നാൽ നിലമ്പൂർ മണ്ഡലത്തിലെ രാഷ്ട്രീയപ്രശ്നം കേരളം രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണെന്ന് കണക്കാക്കാൻ കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി.