ഏത് വിഷയവും നിസാരമായി ട്രോളാക്കുന്ന ട്രോളർമാരെ പൂട്ടാൻ സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിലൂടെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണമെന്നും ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ഒരു ഇടപെടലുമായി സുപ്രീംകോടതി രംഗത്ത് വന്നത്. ഇതിനായി മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ആധാര്‍ ബന്ധിപ്പിക്കണമെന്ന ഹര്‍ജിയിലാണ് നടപടി.

