32 തവണ മാറ്റിവച്ച ലാവലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി സുപ്രീം കോടതി. കൂടാതെ കേസ് വാദം കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി ടി രവികുമാർ പിന്മാറുകയും ചെയ്തു.
ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബഞ്ചിൽ എട്ടാംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്.
കേസ് പരിഗണനക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ താൻ വാദം കേട്ടിട്ടുണ്ടെന്നും താൻ പിന്മാറേണ്ടതുണ്ടോയെന്നും ചോദിച്ച ജസ്റ്റിസ് സിടി രവികുമാർ പിന്നീട് സ്വയം വിശദീകരണം നൽകി പിന്മാറുകയായിരുന്നു.
അസുഖബാധിതനായതിനാല്‍ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊര്‍ജ്ജ വകുപ്പ് മുന്‍ ജോയിന്‍റ് സെക്രട്ടറി എ ഫ്രാന്‍സിസിന്‍റെ അഭിഭാഷകന്‍ സുപ്രിം കോടതി റജിസ്ട്രാര്‍ക്ക് കത്തുനല്‍കിയിരുന്നു. കേസ് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതിനെതിരെ വാദിഭാഗത്തിന്റെ അഭിഭാഷകൻ പ്രതിഷേധം അറിയിച്ചു. ഇനി കേസിന്റെ തുടർ നടപടികൾ പരിശോധിക്കുക ചീഫ് ജസ്റ്റിസ് ആയിരിക്കും. ഇനിയും കേസിന്റെ നടപടികൾ നീണ്ടുപോകും എന്ന് വ്യകതമാക്കുന്ന സാഹചര്യമാണുള്ളത്.

