Kerala

ഒറ്റപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി; ട്രെയിന്‍ കയറുന്നത് കണ്ടെന്ന് യാത്രക്കാര്‍

പാലക്കാട്: ഒറ്റുപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ കുട്ടികളെയാണ് കാണാതായത്. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാളയാറിലേക്ക് ടിക്കറ്റ് എടുത്തെന്ന് വ്യക്തമായി. തുടര്‍ന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് കുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരും പൊലീസിനെ അറിയിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചുവരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!