കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പന്തീര്‍പാടം അങ്ങാടിയില്‍ NH ല്‍ മഴ കാലത്ത് ജനങ്ങള്‍ക്ക് ഏറേ പ്രയാസം സൃഷ്ടിച്ച് രൂപപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാര പ്രവൃത്തി ആരംഭിച്ചു. മഴക്കാലത്ത് ഡ്രൈനേജ് നിറഞ്ഞ് ഹൈവേ റോഡ് പുഴയായി മാറുന്ന അവസ്ഥ പന്തീര്‍പ്പാടത്തെ സ്ഥിരം കാഴ്ചയായിരുന്നു. NH ഡ്രൈനേജ് വിഷയത്തില്‍ പഞ്ചായത്തിന് ഫണ്ട് ചിലവഴിക്കുവാന്‍ സാധിക്കാത്ത സഹാചര്യത്തില്‍ NH ഓഫീസില്‍ പന്തീര്‍പാടത്തെ ജനപ്രതിനിധികളായ ടി.കെ സൗദയും, എം ബാബു മോനും NH. AE യെ നിരന്തരം ബദ്ധപെട്ട് കൊണ്ട് NH ന്റെയും, ജനപ്രതിനിധികളുടെയും സഹകരണതോട് കൂടിയാണ് ഡ്രൈനേജ ്ശൂചികരിക്കുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചത്. .കൂടാതെ ബസ് റ്റോപ്പിന്റെ അടുത്ത് മാലിന്യം നിക്ഷേപികുന്നത് തടയാന്‍ ബോഡ് വെക്കുവാനും ജനപ്രതിനിധികള്‍ തീരുമാനിച്ചു. ശുചീകരണത്തിന് എം ബാബുമോന്‍ ,ടി.കെ സൗദ, NH. AE ഷമേജ് , NH ഓവര്‍സിയര്‍ നുസ്‌റത്ത്. പി നജീബ്., കെ കെ ഷമീല്‍, കെ ടി കദീം, പി മായിന്‍, എ കെ സലീം തുടങ്ങിയവര്‍ നേതൃത്തം നല്‍കി.