Kerala News

ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് മോദി ഭരണം; വിഡി സതീശന്‍

ഒരു ഫാസിസ്റ്റ് ഭരണകൂടം എങ്ങനെയെല്ലാം പ്രവര്‍ത്തിക്കുമെന്നതിന് ഉദാഹരണമാണ് കേന്ദ്രത്തിലെ മോദി ഭരണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എഐസിസി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായുള്ള ഇ.ഡി.നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്ഭവന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്മ ചെയ്യുകയാണ് മോദി സര്‍ക്കാര്‍. ഏകാധിപതികളായ ഹിറ്റ്ലറിനും മുസോളിനിക്കും മോദിക്കും രാഷ്ട്രീയ എതിരാളികളെ ഭയമാണ്. ഇവരെല്ലാം ഭയത്തില്‍ ജീവിക്കുന്ന ഭീരുക്കളാണ്. രാഷ്ട്രീയ എതിരാളികളില്ലാത്ത നാളെയെ സ്വപ്നം കണ്ടുറങ്ങുന്ന ഭീരുവാണ് മോദി. ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചപ്പോഴെല്ലാം ശക്തമായ തിരിച്ചുവന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികളെ അപകീര്‍ത്തിപ്പെടുത്താനും ഇഷ്ടക്കാരുടെ ചെയ്തികളെ ചേര്‍ത്തുനിര്‍ത്തി സംരക്ഷിക്കാനും ഉപയോഗിക്കുന്നു. കേരളത്തില്‍ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണ്ണം കടത്തിയ കേസ് ഇ.ഡി അന്വേഷിക്കാന്‍ സാധ്യമല്ല. കള്ളപ്പണം സംബന്ധിച്ച ഇടപാടുകള്‍മാത്രമാണ് ഇഡിക്ക് അന്വേഷിക്കാന്‍ സാധിക്കുക. ഇഡി അന്വേഷണത്തില്‍ മാത്രം ഒതുക്കി സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി മേല്‍ നോട്ടത്തില്‍ സിബി ഐ അന്വേഷണമാണ് ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിബി ഐ അന്വേഷണം വിശ്വാസയോഗ്യമല്ല. കാരണം സിപിഎമ്മും സംഘപരിവാറും ഏത് ഘട്ടത്തില്‍ വേണമെങ്കിലും സന്ധിചെയ്ത് സിബി ഐ അന്വേഷണത്തെ അട്ടിമറിക്കുമെന്നും അതിനാലാണ് കോടതി നിരീക്ഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, രമേശ് ചെന്നിത്തല, ടി.യു.രാധാകൃഷ്ണന്‍, ടി.സിദ്ധിഖ്,എന്‍.ശക്തന്‍, വി.പ്രതാപചന്ദ്രന്‍,ജിഎസ് ബാബു,ജി.സുബോധന്‍,പഴകുളം മധു,എംഎം നസ്സീര്‍,പ്രതാവര്‍മ്മ തമ്പാന്‍, എഐസിസി സെക്രട്ടറിമാരായ പിസി വിഷ്ണുനാഥ്,റോജി എം ജോണ്‍,എംഎല്‍എമാരായ എപി അനില്‍കുമാര്‍,അന്‍വര്‍ സാദത്ത്,രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍,ഡിസിസി പ്രസിഡന്റുമാരായ രാജേന്ദ്ര പ്രസാദ്,സതീഷ് കൊച്ചുപറമ്പില്‍,ബാബുജോര്‍ജ്,സിപി മാത്യൂ,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍,മുന്‍മന്ത്രിമാര്‍, മുന്‍ എംഎല്‍എമാര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മ്യൂസിയം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ചിന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും നേതൃത്വം നല്‍കി. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!