Kerala Local

ഓണം ബമ്പർ: ആ മഹാഭാഗ്യം എത്തിയത് ലോട്ടറി വില്‍പ്പനക്കാരൻ സിദ്ദിഖിന്റെ കൈകളിലൂടെ

കരുനാഗപ്പള്ളി: കേരളചരിത്രത്തിലെ ഏറ്റവും വലിയ തുകയുള്ള ഓണം ബംമ്പറിന്റെ ഫലം വന്നത്. കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണ വ്യാപാര സ്ഥാപനത്തിലെ ആറ് ജീവനക്കാരെ തേടിയാണ് ആ മഹാഭാഗ്യം എത്തിയത്. എന്നാല്‍ അവര്‍ക്ക് മഹാഭാഗ്യം എത്തിയത് കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സിദ്ദിഖിന്റെ കൈകളിലൂടെയായിരുന്നു.

ആ മാഹാഭാഗ്യം വില്‍ക്കാനായതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സിദ്ധിഖ്. കഴിഞ്ഞ നാലുവര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തിവരികയാണ് ഇദ്ദേഹം. ലാലാജി ജംഗ്ഷന് തെക്ക് ദേശീയപാതയോരത്തെ മരച്ചുവട്ടിലാണ് സിദ്ദിഖ് ലോട്ടറി വില്‍പ്പന നടത്തുന്നത്.

കായംകുളത്തെ ശ്രീമുരുകാ ലക്കി സെന്റര്‍ ഉടമ ശിവന്‍കുട്ടിയുടെ സബ് ഏജന്റാണ് സിദ്ദിഖ്. ലോട്ടറി വിറ്റു ലഭിക്കുന്ന ചെറിയ വരുമാനത്തിലൂടെയാണ് കുടുംബം കഴിഞ്ഞു പോവുന്നത്.

സ്വന്തമായി വീട് വയ്ക്കണമെന്നതാണ് സിദ്ദിഖിന്റെ ആഗ്രഹം. ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മീഷനാണ്. ഈ തുകയുടെ സര്‍ക്കാര്‍ നികുതി കഴിച്ചുള്ള തുക പ്രധാന ഏജന്റിനാണ് ലഭിക്കുക.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!