സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശി മുഹമ്മദ് ബഷീറാണ് കോഴിക്കോട് ജില്ലയിൽ മരണപ്പെട്ടത്. രോഗം സിഥിരീകരിച്ച മുഹമ്മദ് ബഷീറിന്റെ ഭാര്യ അടക്കം കുടുംബത്തിലെ പതിമൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയത്ത് വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. കാസർഗോഡ് ജില്ലകളിലും മരണം റിപ്പോർട്ട് ചെയ്തു. പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമൻ (69) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധിതൻ ആയിരുന്നു. കാസർഗോട്ട് തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി വിജയകുമാറാണ് (55) മരിച്ചത്.
.

