മാധ്യമ പ്രവർത്തകൻ ബഷീറിന്റെ മരണ ദിവസം ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ ഭര്‍ത്താവ് ഫിറോസ് വിവാഹമോചനം തേടി. വക്കീല്‍ നോട്ടീസയച്ചെന്ന് റിപ്പോര്‍ട്ടുകള്‍.
അപകട ശേഷം ഭർത്താവും കുടുംബവും തനിക്കൊപ്പം ഉണ്ടെന്നും വിവാദങ്ങളെ ഭയക്കുന്നില്ലെന്നും മുൻപ് പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ വഫ പറഞ്ഞെങ്കിലും ഇപ്പോൾ വഫയ്ക്ക് തന്നെ ആ വാക്കുകൾ തിരിച്ചടിയാവുകയാണ്. വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല് കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ് മഹല്ല് കമ്മറ്റി ഓഫീസില്‍ ലഭിച്ചതായി ഭാരവാഹികള്‍ സ്ഥിരീകരിച്ചു.
ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാതെയും പരസ്പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തംപേരില്‍ രജിസ്റ്റര്‍ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ ഇത്തരം കാര്യങ്ങൾ മുൻ നിർത്തിയാണ് ഭർത്താവ് ഫിറോസ് വഫയ്‌ക്കെതീരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്