Kerala News

മന്ത്രി കൃഷ്ണന്‍കുട്ടിക്കെതിരേ സിപിഎമ്മില്‍ വിമര്‍ശനം;പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കും, പാര്‍ട്ടി ഇടപെടേണ്ട,കെഎസ്ഇബിയില്‍ അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം

മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം.പ്രശ്‌നം സര്‍ക്കാര്‍ പരിഹരിക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സമിതിയെ അറിയിച്ചു.അഴിമതി ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് കെ.എസ്.ഇ.ബിയില്‍ നടക്കുന്നതെന്ന് ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു.അഴിമതി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ക്കെതിരേ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടികള്‍ എടുക്കുന്നത്.പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിക്കു കഴിയുന്നില്ല. ചെയര്‍മാനെ മന്ത്രി കയറൂരി വിട്ടിരിക്കുകയാണ്. ചെയര്‍മാന്റെ ട്രേഡ് യൂണിയന്‍ വിരുദ്ധ നിലപാടിനെ മന്ത്രി പ്രോത്സാഹിപ്പിക്കുകയാണെന്നും വിമര്‍ശനങ്ങളുയര്‍ന്നു.സമരത്തിനെതിരായ നയമാണ് കെഎസ്ഇബിയിലുള്ളതെന്ന് ട്രേഡ് യൂണിയന്‍ രംഗത്തുനിന്നുള്ള നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ആരോപിച്ചു. സമരങ്ങളോട് എതിര്‍പ്പില്ല എന്ന നയമാണ് എല്‍ഡിഎഫിന് പൊതുവായുള്ളതെന്നും അതിന് എതിരായ സമീപനമാണ് ഇപ്പോള്‍ കെഎസ്ഇബിയിലുള്ളതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!