കുന്ദമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല എക്‌സികുട്ടീവ് അംഗം , കാരന്തൂര്‍ യൂണിറ്റ് പ്രസിഡണ്ട്, മേഖല കണ്‍വീനര്‍, എം.എസ്എസ് കാരന്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് കാരന്തൂര്‍ മഹല്ല് ജമാഅത്ത് ജോയന്റ് സെക്രട്ടറി, എസ്.വൈ.എസ് കാരന്തൂര്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട്, കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം, കുന്ദമംഗലം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ കാരന്തൂരിലെ രാഷ്ട്രീയ സാമൂഹ്യ മത സാംസ്‌കാരിക രംഗത്ത് സജീവ സാനിധ്യമായിരുന്ന ഇടക്കുനി അബ്ദുല്‍ റസാഖിന്റെ ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു.
മുന്‍ എം.എല്‍.എ യുസി രാമന്‍ ഉദ്ഘാടനം ചെയ്തു. അനുസ്മരണ സമിതി ചെയര്‍മാന്‍ പി. കോയ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാറ്റേണ്‍ സ്‌പോര്‍സ് ക്ലബ് ജന സെക്രട്ടറി സി. യൂസുഫ് അനുസ്മരണ പ്രഭാഷണവും നടത്തി.
കുടുംബം നല്‍കുന്ന വിദ്യഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണ ഉദ്ഘാടനം ഹൗസിങ്ങ് ഫെഡറേഷന്‍ സ്റ്റേറ്റ് ചെയര്‍മാന്‍ കെ.സി അബു നിര്‍വ്വഹിച്ചു. എംകെ രാഘവന്‍ എം.പി ഓണ്‍ലൈന്‍ വഴി അനുസ്മരിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, കുന്നമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നുമ്മല്‍, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ അബ്ദുല്‍ ഗഫൂര്‍, മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റസാഖ് വളപ്പില്‍, കോഴിക്കോട് എ.ഡബ്ലിയുഎച്ച് പ്രസിഡണ്ട് ഡോക്ടര്‍ കുഞ്ഞഹമ്മദ് കുട്ടി, ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുരേഷ്, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട് പി.കെ ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡണ്ട് സൂര്യ അബ്ദുല്‍ ഗഫൂര്‍, എം.എസ്.എസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബാബു നെല്ലൂളി , കുന്നമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനില്‍കുമാര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ഖാലിദ് കിളി മുണ്ട, ടി.കെ സിനത്ത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. അഹമ്മദ് ഷരീഫ്, കോളിയോട്ട് ഫാമിലി അസോസിക്ഷേന്‍ പ്രസിണ്ടണ്ട് കോളിയോട്ട് സഹിര്‍ അലി പഞ്ചായത്തംഗങ്ങളായ ഷൈജ വളപ്പില്‍, ഷാജി ചോലക്കല്‍മീത്തല്‍ , അംബിക ദേവി, ജസീല ബഷീര്‍, കാരന്തൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.കെ സുകുമാരന്‍, ഹൗസിങ്ങ് സോ സെറ്റി വൈസ് പ്രസിഡന്റ് സി പി രമേഷന്‍ വിനോദ് പടനിലം, എം.കെ മോഹന്‍ദാസ്, സി. അബ്ദുല്‍ ഗഫൂര്‍, ഒ സുഭന്ദ്രന്‍, ടി.എന്‍ സജീന്ദ്രന്‍, പി. റഷീദ്, എം. ബീരാന്‍ ഹാജി, സി. സോമന്‍, ടി. സോമനാഥന്‍ സംസാരിച്ചു. അനുസ്മരണ സമിതി ജന :കണ്‍വീനര്‍ ദിനേഷ് കാരന്തൂര്‍ സ്വാഗതവും പുള കണ്ടി ഫാമിലി അസോസിയേഷന്‍ പ്രസിണ്ട് വി കോയട്ടിഇടക്കുനി അബ്ദുല്‍ റസാഖ് ഇരുപത്തിയഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു.