മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത്
ഒക്‌ടോബര്‍ ഒന്ന് ലോക വയോജന ദിനത്തോടനുബന്ധിച്ച് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി അദാലത്ത് നടത്തും. സെപ്തംബര്‍ 26 ന് നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി പരാതികള്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ ആനുകൂല്യങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടതോ വ്യക്തിപരമോ ആയ തര്‍ക്കങ്ങള്‍, പരാതികള്‍, മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. വെളളക്കടലാസില്‍ എഴുതിയ പരാതി സെപ്തംബര്‍ 17 നകം കോ ഓര്‍ഡിനേറ്റര്‍, വയോമിത്രം, കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്ന വിലാസത്തില്‍ തപാല്‍ വഴിയോ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിട്ടുളള പരാതിപ്പെട്ടിയില്‍ നേരിട്ടോ നല്‍കാം. kssminfoclt@gmail.com എന്ന ഇ.മെയില്‍ വിലാസത്തിലും അയക്കാം. പരാതിക്കാര്‍ സ്വന്തം വിലാസവും ബന്ധപ്പെടാനുളള ഫോണ്‍ നമ്പറും നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. ആര്‍ക്കെതിരെയാണോ പരാതി നല്‍കുന്നത് അവരുടെ വിലാസവും ബന്ധപ്പെടാനുളള ഫോണ്‍ നമ്പറും ലഭ്യമെങ്കില്‍ വ്യക്തമാക്കണം. ഫോണ്‍ – 9349668889.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ബേപ്പൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഹോസ്പിറ്റല്‍ ഹൗസ് കീപ്പിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ആഗസ്റ്റ് 22 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. യോഗ്യത – ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനില്‍ ഡിഗ്രി,മാനേജ്‌മെന്റ്, പി.ജി ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ ഹോസ്പിറ്റല്‍ അഡ്മിനിഷ്‌ട്രേഷനില്‍ ഡിപ്ലോമ,ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ രണ്ട് വര്‍ഷത്തെ പരിചയം അല്ലെങ്കില്‍ എന്‍.ടി.സി, എന്‍.എ.സിയില്‍ മൂന്ന് വര്‍ഷത്തെ പരിചയം. മേല്‍പറഞ്ഞ ഏതെങ്കിലും യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബേപ്പൂര്‍ ഗവണ്മെന്റ് ഐടിഐ ഓഫിസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ – 04952415040.
കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍
കെല്‍ട്രോണിന്റെ തിരുവനന്തപുരം വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്എസ്.എല്‍,സി,പ്ലസ്ടു,ഐ.ടി.ഐ,വിഎച്ച്എസ്ഇ,ഡിഗ്രി,ഡിപ്ലോമ പാസ്സായവരില്‍ നിന്നും തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ മികച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് കോഴ്‌സ് തയ്യാറാക്കുന്നത്. കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ത്രീഡി ആമിനേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഡൈനാമിക്‌സ് ആന്റ് വിഎഫ്എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ എന്നിവയിലാണ് അപേക്ഷ ക്ഷണിച്ചത്. ഫോണ്‍ : 0471 2325154/0471 4016555 .
ലോജിസ്റ്റിക്‌സ്& സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സ്
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയ്ന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ സെന്ററില്‍ എത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in എന്ന വെബ്‌സൈറ്റിലും അപേക്ഷ ഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 30. വിശദവിവരങ്ങള്‍ക്ക് :0471 2325154/4016555.
അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ എഴുത്തുപരീക്ഷ 21 ന്
ജില്ലാ ശുചിത്വമിഷനില്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഐ.ഇ.സി, എസ്.എല്‍.ഡബ്ലു.എം. എന്നീ തസ്തികകകളിലേക്കുള്ള എഴുത്തുപരീക്ഷ 21 ന് രാവിലെ 12 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സഹിതം കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
എം.സി.എ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.സി.എ കോഴ്‌സിന് സീറ്റ് ഒഴിവുണ്ട്. കേരള എന്‍ട്രന്‍സ് എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ അഡമിറ്റ് കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, ജനന തീയ്യതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം 22 ന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ സ്‌പോട്ട് അഡ്മിഷന് എത്തണം. ഫോണ്‍ : 0495 2765154.
ടെണ്ടര്‍ ക്ഷണിച്ചു
മേലടി ബ്‌ളോക്കിലെ എം.എല്‍.എ.എസ്.ഡി.എഫ്, കാലവര്‍ഷക്കെടുതി പുനരുദ്ധാരണം എന്നീ പദ്ധതികളില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് കരാറുകാരില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്ത് 22 ഉച്ചയ്ക്ക് 1 മണി. ദര്‍ഘാസ് സംബന്ധിച്ച വിശദവിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ : 0496 2602031.