കോഴിക്കോട്: ജില്ലയില്‍ ചില പ്രദേശങ്ങളില്‍ നിന്നും മഞ്ഞപ്പിത്തകേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. പ്രധാനമായും കരളിനെയാണ് ഈ രോഗം ബാധിക്കുന്നത്. ശരീരവേദന, പനി, ക്ഷീണം, ഓക്കാനം, ചര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞ നിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍.