മാവൂര്‍: വൃത്തിഹീനമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച മാവൂര്‍ പഞ്ചായത്തിലെ 14 ചിക്കന്‍ സ്റ്റാളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു.
ഏതാനും ആഴ്ചകളായി ആരോഗ്യവകുപ്പധികൃതര്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍, തട്ടുകടകള്‍, മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. നിയമലംഘനം നടത്തിയ ഏതാനും കെട്ടിട ഉടമകള്‍ക്കെതിരേയും ഹോട്ടലുകള്‍ക്കെതിരേയും പിഴ ചുമത്തിയിരുന്നു. പകര്‍ച്ചവ്യാധികള്‍, മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരേ ആരോഗ്യവകുപ്പ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായിരുന്നു പരിശോധന.