കുന്നമംഗലം: പൈങ്ങോട്ടുപുറം തോട്ടില്‍ വെള്ളത്തിന് നിറം മാറുകയും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുകയും ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വെള്ളം ഒഴുകി വരുന്ന പല ഭാഗങ്ങളിലും ചെടികളും പുല്ലുകളും മറ്റും കരിഞ്ഞ നിലയിലാണ്. തോട്ടിലെ വെള്ളത്തില്‍ വലിയ തോതില്‍ മാലിന്യ സാന്നിധ്യം മൂലം ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത് എന്ന നിഗമനത്തിലാണ് അധികൃതര്‍.
പെരിങ്ങൊളം മുതല്‍ ഭാഗങ്ങളില്‍ സ്ഥാപനങ്ങളില്‍ നിന്നും മറ്റും മാലിന്യ അവശിഷ്ടങ്ങള്‍ ഒഴുക്കി വിട്ടതായും മഴയില്‍ മാലിന്യങ്ങള്‍ തോട്ടില്‍ കലര്‍ന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
തോട്ടില്‍ നിന്നും ചത്ത മത്സ്യവും മറ്റും ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി.സുരേഷ് ബാബു, മെഡിക്കല്‍ ഓഫിസര്‍ ഡോ.ഹസീന, കുന്നമംഗലം പഞ്ചായത്ത് അംഗം ഷമീന വെള്ളക്കാട്ട് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി.