കാണാതായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി ജില്ലാ കളക്ടര്‍
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും കാണാതായ മത്സ്യത്തൊഴിലാളികളായ ഷിജിനെയും ജോണിനെയും കണ്ടെത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ സഹായം തേടി സര്‍ക്കാര്‍. ഇരുവരെയും കാണാതായി പന്ത്രണ്ടാം നാളിലാണ് സര്‍ക്കാര്‍ സഹായം തേടിയിരിക്കുന്നത്. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ കളക്ടര്‍മാരോട് സഹായം തേടി ജില്ലാ കളക്ടര്‍ അനുകുമാരി കത്തയച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം ജില്ലാ കളക്ടര്‍മാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്ററിനും കളക്ടര്‍ കത്തയച്ചു. ജോണിനായി രാമേശ്വരം ഭാഗത്ത് തിരച്ചില്‍ നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം […]








