Kerala

മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്തു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തെ കൊള്ള സംഘം ഫലപ്രദമായി ചൂഷണം ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന പിണറായി സര്‍ക്കാര്‍ ചീഞ്ഞുനാറുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

ഏത് പശ്ചാത്തലത്തിലാണ് സ്വപ്‌ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ ചര്‍ച്ചകള്‍ക്ക് വേണ്ടി നിയോഗിക്കപ്പെട്ടത്. ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന വസ്തുകള്‍ പരിശോധിച്ചാല്‍ എത്രമാത്രം ഗൗരവമുള്ളതാണ് സ്വര്‍ണക്കടത്തെന്ന് ബോധ്യപ്പെടും. രാജ്യാന്തര ബന്ധമുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഇത്തരം ഒരു കേസിന് സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി ബന്ധമുണ്ടെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല

സ്വര്‍ണക്കള്ളക്കടത്തില്‍ മാത്രമല്ല, സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫിലും സ്വപ്‌നയുടെ പങ്കാളിത്തവും നേതൃത്വവും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!