ഓണ വിപണിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഓപ്പറേഷന്‍ പൊന്നോണം’ പരിശോധന തുടങ്ങി

0
112

ഓണക്കാലത്ത് വിപണിയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മായം ചേര്‍ക്കല്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക ഓണം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ഈരംഭിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച സ്‌ക്വാഡുകളുടെ പരിശോധന സെപ്തംബര്‍ അഞ്ച് വരെയുണ്ടാവും. പലചരക്കു കടകള്‍, മൊത്തവിതരണ കേന്ദ്രങ്ങള്‍, ബേക്കറി എന്നിവിടങ്ങളില്‍ ഓണവിപണി ലക്ഷ്യമിട്ടു വില്‍പ്പനക്കെത്തിക്കുന്ന ശര്‍ക്കര, വെളിച്ചെണ്ണ, ഭക്ഷ്യ എണ്ണകള്‍, പായസം മിക്‌സ്, പപ്പടം, നെയ്യ്, പഴം, പച്ചക്കറികള്‍, പയറ്, പരിപ്പ്, അരി എന്നിവ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനകളോടൊപ്പം ലേബല്‍ വിവരങ്ങള്‍ പൂര്‍ണമായിട്ടല്ലാതെ വില്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധനക്ക് വിധേയമാക്കും.ഇടുക്കി ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളിലും പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നതാണ്.
ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റുകള്‍, കാറ്ററിംഗ്യൂണിറ്റുകള്‍, പാല്‍, ഐസ്‌ക്രീം യൂണിറ്റുകള്‍, പപ്പടം, വെളിച്ചെണ്ണ യൂണിറ്റുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യ നിര്‍മാണ കേന്ദ്രങ്ങളിലും പ്രത്യേക സ്‌ക്വാഡ് കര്‍ശന പരിശോധനകള്‍ നടത്തും. വൈകുന്നേരം മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടുകടകള്‍, വഴിയോരക്കച്ചവടങ്ങള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റ് എന്നിവിടങ്ങളിലും പരിശോധനയുണ്ടാവും. ഇതിന് പുറമെ തമിഴിനാട് അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും കര്‍ശന പരിശോധക്ക് സംവീധാനമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാല്‍, മീന്‍, എണ്ണ, പച്ചക്കറികള്‍ എന്നിവയെ കേന്ദ്രികരിച്ചാണ് പ്രധാനമായും ചെക്പോസ്റ്റിലെ പരിശോധനകള്‍. അന്തര്‍ സംസ്ഥാന ചെക്ക് പോസ്റ്റുകളായ കുമളിയിലും, കമ്പംമെട്ടിലും ക്ഷീര വികസന വകുപ്പുമായി ചേര്‍ന്നാണ് പരിശോധന. ഗുണനിലവാരമില്ലാത്തതും മായം കലര്‍ന്നതുമായ പാല്‍ കേരളത്തിലേക്ക് എത്തിക്കാതിരിക്കാന്‍ പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഓണത്തിന് താല്‍ക്കാലിക സ്റ്റാളുകള്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ / ലൈസന്‍സ് എടുക്കണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / റെജിസ്‌ട്രേഷന്‍ എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും ഇക്കാലയളവില്‍ കര്‍ശന നടപടികളെയുക്കും.
രജിസ്‌ട്രേഷന്‍ ഇല്ലാത്തവരെ വില്‍പ്പന നടത്തുവാന്‍ അനുവദിക്കുന്നതല്ല. ഓണക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യവ
സ്തുക്കളില്‍ ഭക്ഷ്യുസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ലാതെ കാണപ്പെടുകയാണെങ്കില്‍ വിവരം ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെയോ, ജില്ലാ ഭക്ഷ്യസുരക്ഷ അസ്സിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലോ അറിയിക്കണം.
പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിലേയ്ക്കായി
ഓണം അവധി ദിവസങ്ങളിലും വകുപ്പ് പ്രവര്‍ത്തന നിരതമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here