Kerala News

സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ല;നേരിട്ട് പങ്കെടുക്കില്ലെന്ന് യു ഡി എഫ് ;വീട്ടിലിരുന്ന് ടിവിയിൽ കാണും

സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ യുഡിഎഫ് നേരിട്ട് പങ്കെടുക്കില്ലെന്ന് കൺവീനർ എംഎം ഹസൻ. കൊവിഡ് അതിതീവ്ര സാഹചര്യത്തിൽ സത്യപ്രതിജ്ഞാ നടത്തുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിന്റെ തീരുമാനം ഉണ്ടായിരിക്കുന്നത്.ലളിതമായ ചടങ്ങ് നടത്തേണ്ടതെന്നും ഗുരുതര സാഹചര്യത്തിൽ സത്യപ്രതിജ്ഞാ മാമാങ്കം നടത്തുന്നത് തെറ്റാണെന്ന് യുഡിഎഫ് കൺവീനർ ഹസൻ പറഞ്ഞു. അതേസമയം, യുഡിഎഫ് എംപിമാരും എംഎൽഎമാരും ചടങ്ങ് ബഹിഷ്കരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വീട്ടിലിരുന്ന സത്യപ്രതിജ്ഞ കാണുമെന്നും അദ്ദേഹം പറഞ്ഞു.
140 എംഎൽഎമാരേയും 20 എംപിമാരേയും അടക്കം 500 പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് എൽഡിഎഫ് തീരുമാനമെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി തന്നെ ഇന്നലെ 500 പേര്‍ അധികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മൂന്ന് കോടി ജനങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്ന പ്രാരരംഭ ചടങ്ങിൽ 500 വലിയ എണ്ണമല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!