Local

അഞ്ച് മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി റിട്ടയേർഡ് അദ്ധ്യാപകൻ

അഞ്ച് മാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകി സർവ്വീസിൽ നിന്ന് വിരമിച്ച അദ്ധ്യാപകൻ. പൂളക്കോട് ഗവ. എൽ.പി സ്കൂളിൽ നിന്ന് വിരമിച്ച പാറക്കൽ അച്ചുതൻ മാസ്റ്ററാണ് ഇക്കാര്യത്തിൽ മാതൃകയായത്.

കെട്ടാങ്ങൽ ത്രിവേണിയിൽ താമസിക്കുന്ന ഇദ്ദേഹം കഴിഞ്ഞ പ്രളയകാലത്തും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ശ്രദ്ധേയനായിരുന്നു. തന്റെ വീട്ടിലെത്തിയ പി.ടി.എ റഹീം എം.എൽ.എയെ ഇദ്ദേഹവും ഭാര്യയും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് ഏൽപ്പിക്കുകയായിരുന്നു.

തനിക്ക് പെൻഷൻ കുടിശ്ശികയായി ലഭിക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതിനുള്ള സമ്മതപത്രവും ഇദ്ദേഹം എം.എൽ.എയെ ഏൽപ്പിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ എ. പ്രസാദ് സന്നിഹിതനായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!