Local

ലോകത്താകെ കോവിഡ് മരണം ഒന്നര ലക്ഷമായി

ലോകത്താകെ കോവിഡ് മരണം ഒന്നര ലക്ഷമായി. രോഗബാധിതരുടെ എണ്ണം 2,240,191 ആയി ഉയര്‍ന്നു. ഇതില്‍ 5,68,343 പേര്‍ക്ക് പൂര്‍ണമായും രോഗം ഭേദമായി. അമേരിക്കയില്‍ രോഗികള്‍ ഏഴ് ലക്ഷം കടന്നു. മരണസംഖ്യ 37,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം അമേരിക്കയില്‍ 2,535 പേര്‍ മരിച്ചു. 30,000ത്തിലേറെ പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണം 22,745 ആയി. രോഗബാധിതര്‍ 1.72 ലക്ഷം കടന്നു. സ്‌പെയ്‌നില്‍ മരണം 20,000 കടന്നു. രോഗികള്‍ രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. ഫ്രാന്‍സില്‍ 18,641 പേരും ബ്രിട്ടനില്‍ 14,576 പേരും കോവിഡ് ബാധിച്ച് മരിച്ചു.

ജര്‍മ്മനിയില്‍ മരണം 4,300 കടന്നു. ബെല്‍ജിയത്തില്‍ മരണം 5,000 കടന്നു. ഇറാനില്‍ മരണസംഖ്യ 4,958 ആയി. ബ്രസീലില്‍ 2.000ത്തിലേറെ പേര്‍ മരിച്ചു.ഇന്ത്യയില്‍ 13,835 രോഗികളാണുള്ളത്. മരണസംഖ്യ 452 ആയി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!