പ്രളയക്കെടുതിക്കിടെ നാട് വലയുമ്പോൾ മുന്‍ മന്ത്രി കെടി ജലീലിനെതിരെ വ്യാജ പ്രചരണം.
മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണ് പ്രളയത്തിന് കാരണമെന്ന് പറയുന്ന വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് കെടി ജലീലിന്റെ പേരില്‍ പ്രചരിക്കപ്പെട്ടത്. ഇതിനെതിരെ ജലീല്‍ തന്നെ രംഗത്തെത്തി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെടി ജലീല്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ജലീൽ തൻറെ നിലപാടറിയിച്ചത്.

ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ വലിയ ഹൃദയശൂന്യന്‍ മറ്റാരുണ്ട്? ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.
ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

