അയ്യങ്കാളിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കേസെടുത്ത് പോലീസ്
നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ കേസ് എടുത്ത് പോലീസ്. എസ്‌സി, എസ്ടി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. .ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി സെക്രട്ടറി വിനോജ് വേലുക്കുട്ടിയാണ് കമ്മീഷന് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റി കന്റോണ്‍മെന്റ്പോലീസ് സ്റ്റേഷനിലാണ് പരാതി. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. നടപടിയെടുക്കാന്‍ മന്ത്രി കെ രാധാകൃഷ്ണനും […]

