Kerala kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; ഇടുക്കിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍

ഇടുക്കി: മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചുവരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ അഖില്‍ മാത്യുവിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. 2026 ഏപ്രില്‍ 18-നാണ് സംഭവം.

ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോണ്‍വിളിച്ച അഖില്‍ മാത്യു, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ, പൊലീസ് സേനയിലെ മേലുദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലൂടെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി വകുപ്പുതല പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്, അഖില്‍ മാത്യുവിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. വീടിന് മുന്നില്‍ ഉണ്ടായ വഴക്ക് അന്വേഷിക്കാന്‍ എത്തിയ ഇടുക്കി പൊലിസ് സ്റ്റേഷന്‍ എസ്‌ഐയെയും അസഭ്യം പറഞ്ഞിരുന്നു. നേരത്തെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വന്നതാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!