Kerala kerala

യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍; കേസ് ജാമ്യത്തിലിറങ്ങിയ ശേഷവും ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചതിന്

ജാമ്യത്തിലിറങ്ങിയതിന് ശേഷവും കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചുവെന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. മുമ്പേ ഇതേ കാര്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ഇയാള്‍ വീണ്ടും കുറ്റം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഈ നടപടി.

ഇന്നലെ രാത്രിയിലാണ് രാജന്‍ ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജന്‍ ജോസഫിനെക്കൂടാതെ സിബി എന്ന ഒരാള്‍ക്ക് കൂടി എതിരെ പരാതി നല്‍കിയിട്ടുണ്ട്. രാജന്‍ ജോസഫ് നിലവില്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. അടൂര്‍ പൊലീസ് എറണാകുളത്ത് എത്തിയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം നേടി പുറത്തിറങ്ങിയ അതേ ദിവസം തന്നെയാണ് ഇയാള്‍ ശ്രീനാദേവി കുഞ്ഞമ്മയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ ചെയ്തതെന്നാണ് ആരോപണം.

മുന്‍ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ഒളിവില്‍പ്പോയ രാജനെ തിരഞ്ഞ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിന്നീട് ഇയാള്‍ കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!