Kerala

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു, യുവതിക്ക് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് കത്തിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ഗിരിജാ സത്യൻ (59)നാണ് പരിക്കേറ്റത്. ഈ സമയം വീട്ടിൽ ഗിരിജസത്യൻ മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിന് പുറത്തുനിൽക്കുകയായിരുന്ന ഗിരിജക്ക് എൽപിജി ഗ്യാസ് ലീക്കായ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകുവശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. ‌

ഉഗ്രശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഗിരിജയെ കണ്ടെത്തുകകായിരുന്നു. വീട്ടിലെ ഡബിൾ ഡോർ ഫ്രിഡ്സ് പൂർണമായും പൊട്ടിത്തകർന്ന് കത്തുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ അറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.

പരിക്കേറ്റ ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇവർക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടാകുകയോ, ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലായെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഫ്രിഡ്ജിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!