കാസര്‍കോട്: പരപ്പ നെല്ലിയരിയില്‍ യുവാവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകന്‍ രാജേഷ്( 21) ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ലാവണ്യ (17) എന്നിവരാണ് മരിച്ചത്. ആളൊഴിഞ്ഞ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കാസര്‍കോട് യുവാവിനെയും പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും തൂങ്ങി മരിച്ച നിലയില്‍

