National

തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു

തമിഴ് ചലച്ചിത്ര സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. ഒരു കിഡയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സുരേഷ്. ചെന്നൈ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കാക്ക മുട്ടൈ സംവിധായകന്‍ മണികണ്ഠന്റെ സഹായിയായാണ് സുരേഷ് സംഗയ്യ സിനിമയിലേക്ക് എത്തുന്നത്. വിധാര്‍ഥ് നായകനായ ഒരു കിഡയിന്‍ കരുണൈ മനു അരങ്ങേറ്റ ചിത്രമായിരുന്നു. പ്രേജിയെ നായകനാക്കി സത്യ സോധനൈ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. സെന്തിലിനെ നായകനാക്കി, ഇനിയും പേരിട്ടിട്ടില്ലാത്ത ഒരു ചിത്രത്തിന്റെ പണിപ്പുരയിലുമായിരുന്നു സുരേഷ് സംഗയ്യ.

സംവിധായിക ഹലിത ഷമീം, ഛായാഗ്രാഹകന്‍ ശരണ്‍, സംവിധായകന്‍ നിതിലന്‍ സ്വാമിനാഥന്‍ തുടങ്ങി സിനിമാ രം?ഗത്തെ നിരവധി പേര്‍ സുരേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!