Kerala News

പാല ബിഷപ്പ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ല, ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല;ബിഷപ്പ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി

വിവാദങ്ങൾക്കിടെ പല ബിഷപ്പിന് പിന്തുണയുമായി സുരേഷ് ഗോപി എം പി.തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാ​ഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ​ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ​ഗോപിയുടെ പ്രതികരണം.രാഷ്ട്രീയക്കാരനായല്ല, എംപി എന്ന നിലയിലാണ് ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

സുരേഷ് ​ഗോപിയുടെ വാക്കുകൾ :

ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. മാധ്യമങ്ങളെ അറിയിക്കേണ്ടതായ ഒന്നും സംസാരിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങൾ സംസാരിച്ചു. പാലാ ബിഷപ്പ് വർ​ഗീയ പരാമർശങ്ങൾ നടത്തിയിട്ടില്ല. ഒരു മതവിഭാ​ഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാ​ഗം അത് ഞങ്ങളെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താൽ അതെങ്ങനെ ശരിയാകും ? ഒരു മതത്തിനേയും അദ്ദേഹം റെഫർ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫർ ചെയ്തിട്ടുണ്ടാകും. ഞങ്ങൾ ചർച്ച ചെയ്തതൊന്നും നിങ്ങൾ മാധ്യമങ്ങളെ അറിയിക്കാനുള്ളതല്ല.

ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ ഇടപെടൽ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!