Trending

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; നിയന്ത്രണം പാലിക്കാൻ നിർദേശിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേക്ക്. പിക്ക് സമയത്ത് വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണം പാലിക്കാന്‍ നിര്‍ദേശം നല്‍കി കെഎസ്ഇബി. സര്‍ക്കാര്‍ ഓഫീസുകളില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നിര്‍ദേശമുണ്ട്.

എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരിക്കണം. അനാവശ്യ ദീപാലങ്കാരങ്ങളും പ്രകാശ സംവിധാനവും ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അതോറിറ്റിയുടെ പമ്പിങ് പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്ത് മാത്രമേ നടത്താവൂ എന്നും ഊര്‍ജ്ജം ആവശ്യമുള്ള വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പകല്‍സമയത്ത് ആക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നിന്ന് ഇന്നുമുതൽ 200 മെഗാ വാട്ട് വൈദ്യുതി കൂടി ലഭിച്ചു തുടങ്ങുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. വൈകീട്ട് ആറുമണി മുതൽ രാത്രി 12 മണി വരെയുള്ള പീക്ക് സമയങ്ങളിൽ ആയിരിക്കും വൈദ്യുതി ലഭ്യമാകുക. അടുത്തമാസം 31 വരെ വൈദ്യുതി ലഭ്യമാകുന്ന രീതിയിലാണ് കരാർ. ഒരു യൂണിറ്റിന് 11 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!